മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൽ ഇടപാടുകാരുടെ പ്രതിഷേധം

പത്തനംതിട്ട.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൽ ഇടപാടുകാരുടെ പ്രതിഷേധം. പണം പിൻവലിക്കാനായി നിരവധി പേർ എത്തിയെങ്കിലും ഇന്ന് 70 പേർക്ക് മാത്രമാണ് പതിനായിരം രൂപ വീതം നൽകാനായത്.

മൈലപ്ര ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ തിന് പിന്നാലെയാണ് ഇടപാടുകാരും. നിക്ഷേപകരും അടക്കം കൂടുതൽ പേർ ഇന്ന് ബാങ്കിലേക്കെത്തിയത്. എന്നാൽ എത്തിയ എല്ലാവർക്കും നൽകാനുള്ള പണം ബാങ്കിൽ ഇല്ലായിരുന്നു. ഇതോടെ ആളുകൾ ബഹളം വച്ചു. തുടർന്ന് പോലീസെത്തിയാണ് ആളുകളെ ശാന്തരാക്കിയത്.

ഇന്ന് 70 പേർക്കാണ് ബാങ്കിൽ നിന്ന് ടോക്കൺ നൽകിയത്. 10000 രൂപ പരമാവധി ഓരോരുത്തർക്കും നൽകും . പണം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് പണം നൽകാനാണ് ജീവനക്കാരും ശ്രമിക്കുന്നത്. എന്നാൽ പ്രതിസന്ധി രൂക്ഷമായിട്ടും ബാങ്കിലേക്ക് എത്താൻ ഭരണ സമിതി പ്രസിഡന്റ് ഇതുവരെ തയ്യാറായിട്ടുമില്ല

Advertisement