എസ്എസ്എൽസി മൂല്യനിർണയം അടുത്തമാസം 11ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാ മൂല്യനിർണയം മേയിൽ ആരംഭിക്കും.

മേയ് 11 മുതൽ 27 വരെ നടക്കും. രണ്ട് സെഷനുകളിലായി ആറ് മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിർണയം.

കേന്ദ്രീകൃത മൂല്യനിർണയ ക്യാംപിൽ ഒരു ദിവസം 80 മാർക്കിന്റെ പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാർക്കിന്റെ പരീക്ഷയുടെ 36 ഉത്തരക്കടലാസുകളുമാണ് ഒരാൾ നോക്കേണ്ടത്. മൂല്യനിർണയത്തിന് പെൻസിൽ മാത്രമേ ഉപയോഗിക്കാവൂ.

അനുവദിച്ച മുഴുവൻ സമയവും മൂല്യനിർണയത്തിനായി വിനിയോഗിക്കണമെന്ന് നിർദേശം. മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങി കൂട്ടം കൂടുന്നവരുടെ പേരുകൾ നടപടിക്കായി ക്യാംപ് ഓഫിസർ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

എസ്‌എസ്‌എൽസി പരീക്ഷയുടെ അതേ ഘടന തന്നെയാണ് പ്ലസ്ടു പരീക്ഷയ്ക്കുമെങ്കിലും പ്ലസ്ടു മൂല്യനിർണയത്തിനുള്ള പേപ്പറുകളുടെ എണ്ണം ഇത്തവണ ഗണ്യമായി വർധിപ്പിച്ചിരുന്നു. പ്ലസ്ടുവിന് 80 മാർക്കിന്റെ പരീക്ഷയുടെ 34 പേപ്പറുകളും 30 മാർക്കിന്റെ പരീക്ഷയുടെ 50 പേപ്പറുകളുമാണ് നോക്കേണ്ടത്. അധ്യാപകർ താൽപര്യം പ്രകടിപ്പിച്ചാൽ യഥാക്രമം 75, 51 പേപ്പറുകൾ വരെ നൽകാമെന്നും നിർദേശമുണ്ട്.

Advertisement