കോപ്പിയടി പിടിച്ചാലും ഇറക്കി വിടരുത് : നിർദേശവുമായി പരീക്ഷാ പരിഷ്കരണ സമിതി

തിരുവനന്തപുരം : പരീക്ഷാ ഹാളിൽ കോപ്പിയടി പിടിച്ചാലും വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് പരീക്ഷാ പരിഷ്കരണ സമിതി അറിയിച്ചു.പരീക്ഷ ഹാളിൽ നിന്ന് ഇറക്കിവിടരുതെന്നും ക്രമക്കേട് കണ്ടെത്തിയ ഉത്തരക്കടലാസ് തിരികെ വാങ്ങുകയും പുതിയ പേപ്പർ നൽകി പരീക്ഷ തുടരുകയും വേണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.അതെസമയം അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ അന്നത്തെ പരീക്ഷ മാത്രം റദ്ദാക്കാമെന്നും നിർദേശമുണ്ട്.
പാലായിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം കണക്കിലെടുത്താണ് ഈ നിർദേശമെന്നു എം.ജി സർവകലാശാല പ്രോ.വൈസ് ചാൻസലറും പരീക്ഷാ പരിഷ്കരണ സമിതി ചെയർമാനുമായ ഡോ. സി.ടി അരവിന്ദ കുമാർ അറിയിച്ചു.

Advertisement

1 COMMENT

  1. കോപ്പി അടിയ്ക്കുന്നവരെ ഇറക്കി വിടുന്നതും പരിഹസിക്കുന്ന കടുത്ത അനീതിയും നിയമ വ്യവസ്ഥയിലെ കാടത്തവുമാണ്. പുതിയ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു.

Comments are closed.