ട്രോളന്മാർ ആറാടുകയാണ് ; ചില തകർപ്പൻ ബിഗ് ബോസ് ട്രോളുകൾ,

ബിഗ് ബോസ് മലയാളം സീസൺ നാല് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമാകുകയാണ്.

ബിഗ് ബോസ് വീടിനകത്തെ ചിരിയുണർത്തുന്ന സംഭവവികാസങ്ങളൊക്കെ ട്രോളന്മാർ ആഘോഷമാക്കുകയാണ്. ഈ സീസണിൽ ഏറെ ശ്രദ്ധ നേടിയ ഏതാനും ബിഗ് ബോസ് ട്രോളുകൾ

മാലയോഗം ടാസ്കിനിടെ അഖിലിന്റെ ഡ്രസ്സിൽ മാലയൊളിപ്പിച്ച് വച്ച് വിജയിയാവുന്ന ദിൽഷ. അഖിലും ജാസ്മിനും അടങ്ങുന്ന തോറ്റ ടീം പിന്നീട് മാല പുറത്തെടുക്കുന്നത് കാഴ്ചയായിരുന്നു.

മത്സരാർത്ഥികളുടെ സ്ട്രാറ്റജിയിൽ നന്മയില്ലെന്ന് ബിഗ് ബോസിനോട് പരാതി പറയുന്ന ലക്ഷ്മി

മാലയോഗം ഗെയിമിൽ റോബിൻ ഓടിക്കുന്നതിനിടെ പൂളിലേക്ക് തെന്നി വീണ് ലക്ഷ്മി പ്രിയ

വീക്ക്‌ലി എപ്പിസോഡിനായി മോഹൻലാൽ ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ വീടിനകത്ത് ആരുണ്ടാക്കുന്ന ഭക്ഷണമാണ് റോൺസണിനു കൂടുതലിഷ്ടം എന്നു ചോദിക്കുമ്പോൾ സുചിത്രയുടെയും ധന്യയുടെയും പേരാണ് റോൺസൺ പറയുന്നത്. ഇത് ലക്ഷ്മി പ്രിയയ്ക്ക് വിഷമമായിട്ടുണ്ടെന്ന് ലക്ഷ്മിയുടെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്

https://www.instagram.com/p/Cb5WPMOpY_C/?utm_source=ig_web_copy_link

ഡെയ്സിയും ജാസ്മിനും തമ്മിലുള്ള ശീതസമരം ബിഗ് ബോസ് വീടിനകത്ത് പലപ്പോഴും ഏറ്റുമുട്ടലുകൾക്ക് കാരണമാവുന്നു

ബിഗ് ബോസിന്റെ അഗ്നിപരീക്ഷണങ്ങളിൽ ക്ഷീണിതരായ മത്സരാർത്ഥികൾ .

ലക്ഷ്വറി ബജറ്റ് ടാസ്കിനിടെ സാധനങ്ങൾ പർച്ചെയ്സ് ചെയ്യാൻ സഹായിച്ച ഹൗസ് മേറ്റേഴ്സിനോട് ‘മിണ്ടാതിരി’ എന്ന് ആക്രോശിച്ച് അവരെ നിശബ്ദയാക്കുകയായിരുന്നു ലക്ഷ്മി ചെയ്തത്.

എന്നാൽ വേണ്ടത്ര വേഗത്തിൽ ലക്ഷ്വറി ബജറ്റ് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ലക്ഷ്മിയ്ക്ക് സാധിച്ചില്ല. ഒടുവിൽ, ഞാനും ഇതാദ്യമായല്ലേ എന്നായിരുന്നു ലക്ഷ്മിയുടെ ന്യായീകരണം.

Advertisement