ജോൺപോളിന്റെ തുടർ ചികിത്സയ്ക്ക് പണമില്ല; സഹായമഭ്യർത്ഥിച്ച്‌ സുഹൃത്തുക്കൾ

എറണാകുളം: സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോളിന്റെ തുടർ ചികിത്സയ്ക്കായി സഹായമഭ്യർത്ഥിച്ച്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.

ശ്വാസതടസമുൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം രണ്ടു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ്.

രണ്ട് മാസത്തെ ആശുപത്രി ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സഹായം അയക്കുന്നതിനായി ജോൺപോളിന്റെ മരുമകൻ ജിബി അബ്രഹാമിന്റെ അക്കൗണ്ട് നമ്പറാണ് കുറിപ്പിൽ നൽകിയിരിക്കുന്നത്. നിലവിൽ ചെറിയ തോതിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നൽകിയിരുന്ന ബൈപാസ് സപ്പോർട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരും അറിയിച്ചിട്ടുണ്ട്.

പ്രൊഫ എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹൻ, സിഐസിസി ജയചന്ദ്രൻ, പി രാമചന്ദ്രൻ, അഡ്വ മനു റോയ്, സി ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവരാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായഭ്യർഥന നടത്തിയിരിക്കുന്നത്.

ജിബി അബ്രഹാമിന്റെ എസ്ബിഐ കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ: 67258022274. ഐഎഫ്‌എസ് സി: SBIN0070543. ഗൂഗ്ൾ പേ നമ്പർ: 9446610002

Advertisement