ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കൂ; ഓരോ മാസവും 12 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം

Advertisement

തിരുവനന്തപുരം: ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്ന റെയിൽവേ യാത്രക്കാർക്കായി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയിൽവേ.
തങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ ആധാർ നമ്പർ ലിങ്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാസത്തിൽ 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്.

”ഐആർസിടിസിയിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനും ഓരോ മാസവും 12 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനും കഴിയും”, വാർത്ത പങ്കുവെച്ചു കൊണ്ട് ഐആർസിടിസി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഒരു അക്കൗണ്ടിൽ നിന്ന് ഓരോ മാസവും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനേ ഐആർസിടിസി അനുവദിച്ചിരുന്നുള്ളൂ. ടിക്കറ്റ് ബുക്കിങ്ങിന്റെ പരിധി ഇരട്ടിയാക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും ഓൺലൈനായി തന്നെ ചെയ്യാനാകും. അതിനായി ഏതാനും മിനിറ്റുകൾ മാത്രം ചെലവഴിച്ചാൽ മതി.

ഐആർസിടിസി അക്കൗണ്ട് നിങ്ങളുടെ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?

  • ഒന്നാമതായി ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://irctc.co.in.-ലേക്ക് പോവുക
  • അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
  • ഹോം പേജിൽ ‘മൈ അക്കൗണ്ട്’ എന്ന വിഭാഗത്തിൽ ‘ലിങ്ക് യുവർ ആധാർ’ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
  • ഇതിനു ശേഷം ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക. തുടർന്ന് ഒടിപി ലഭിക്കുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ഇനി ഒടിപി നൽകുക.
  • നിങ്ങൾ കെവൈസി പൂർത്തിയായതിന് ശേഷം ആധാർ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും.

യാത്രക്കാരിലൊരാളുടെ ആധാർ നമ്പർ എങ്ങനെ ചേർക്കാം?

ഘട്ടം 1: ക്രെഡൻഷ്യലുകൾ ഉപയോഗിച്ച്‌ IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
ഘട്ടം 2: ‘മൈ പ്രൊഫൈൽ’ വിഭാഗത്തിന് കീഴിൽ ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘മാസ്റ്റർ ലിസ്റ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: പേര്, ലിംഗഭേദം, ജനന തീയതി എന്നിങ്ങനെ ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും നൽകുക
ഘട്ടം 4: ഐഡി കാർഡ് ടൈപ്പ് ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ആധാർ കാർഡ് തിരഞ്ഞെടുക്കുക.
ഘട്ടം 5: സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 6: വെരിഫിക്കേഷൻ സ്റ്റാറ്റസ് ‘പെൻഡിങ്’ ആയ മാസ്റ്റർ ലിസ്റ്റിൽ യാത്രക്കാരെ ചേർക്കും. യാത്രക്കാരുടെ ആധാർ സ്ഥിരീകരിക്കാൻ ഒടിപി ആവശ്യമില്ല.
ഘട്ടം 7: നൽകിയിരിക്കുന്ന ‘പെൻഡിംഗ് ആധാർ വെരിഫിക്കേഷൻ സ്റ്റാറ്റസ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 8: യാത്രക്കാരുടെ ആധാർ വിവരങ്ങൾ കൃത്യമാണെങ്കിൽ അവരുടെ സ്റ്റാറ്റസ് ‘confirmed’ എന്നായിരിക്കും. ആധാർ പരിശോധന വിജയിച്ചില്ലെങ്കിൽ ‘not verified’ എന്നാകും കാണുക

IRCTC അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കൂ; ഓരോ മാസവും 12 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം