കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മധ്യ വയസ്ക്കൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: മധ്യവയസ്‌കയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അറുപതുകാരന്‍ ഗുരുതരാവസ്ഥയില്‍.

മലപ്പുറം ചുങ്കത്തറയിലാണ് സംഭവം. ചുങ്കത്തറ സ്വദേശി ശാന്തകുമാരിയെ വെട്ടിയ ശേഷം അഷറഫെന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. അഷറഫും നാല്‍പ്പത്തിയഞ്ചുകാരിയായ ശാന്തയും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ദേഹോപദ്രവം ഏല്‍പിച്ചു തുടങ്ങിയതോടെ ശാന്തകുമാരി അഷറഫുമായി അകന്നു. ശല്യം തുടര്‍ന്നതോടെ ശാന്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ് അഷറഫ് ശാന്തയെ ആക്രമിച്ചത്. പശുവിനെ കറക്കുന്നതിനിടയില്‍ തൊഴുത്തില്‍ കയറിയാണ് ആക്രമിച്ചത്. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ശാന്തകുമാരി അവിവാഹിതയുമാണ്

Advertisement