29.8 C
Kollam
Thursday 10th September, 2026 | 11:04:03 AM
Home News Kerala നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഓൺലൈൻ ടാക്സികളുടെ സമരം തുടരുന്നു

നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഓൺലൈൻ ടാക്സികളുടെ സമരം തുടരുന്നു

കൊച്ചി.നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഓൺലൈൻ ടാക്സികളുടെ സമരം തുടരുന്നു. പ്രശ്നത്തിൽ ഇടപെടാൻ നിസ്സഹകരിച്ചതിനെ തുടർന്ന് യൂബറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് തീരുമാനം. നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിച്ച് പൂർണമായും യൂബർ പ്ലാറ്റ്ഫോം ഓൺലൈൻ ടാക്സി ഡ്രൈവർമാർ ബഹിഷ്കരിക്കും. പകരം നിലവിൽ പ്രശ്നങ്ങളിൽ അനുഭാവപൂർവ്വം ഇടപെട്ട ഓല, റാപ്പിഡോ, കേരള സഫാരി എന്നീ പ്ലാറ്റ്ഫോമുകളുടെ സർവീസ് നടത്താനാണ് തീരുമാനം.

ഡ്രൈവർമാരുടെ ആവശ്യങ്ങളിൽ മറുപടി നൽകാൻ എട്ടു ദിവസം സാവകാശം ചോദിച്ച് ചർച്ച മാറ്റി വെച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചതായി യൂബർ ഡ്രൈവർമാർക്ക് സന്ദേശമയച്ച് സമരം പൊളിച്ചത്. ഇതോടെ സമരം തീർന്നതായി മനസ്സിലാക്കിയ പലരും സർവീസ് ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തിരക്കേറിയ പിക്കപ്പ് പോയിന്റുകൾ കേന്ദ്രീകരിച്ച് തങ്ങളെ കബളിപ്പിച്ച യൂബറിനെതിരെ ബഹിഷ്കരണം തുടരാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം. അടുത്തദിവസം തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണർ വിളിച്ച യോഗത്തെയും പ്രതീക്ഷയോടെയാണ് സമരസമിതി കാണുന്നത്