29.5 C
Kollam
Monday 7th September, 2026 | 06:57:54 PM
Home News Kerala ജനനി അവാര്‍ഡ്’ 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു

ജനനി അവാര്‍ഡ്’ 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു

കൊല്ലം: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ പതിനൊന്നാം ചരമ വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘ജനനി അവാര്‍ഡ്’ 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മാനവിക-സാമൂഹ്യ സേവനങ്ങള്‍, സമൂഹ പരിവര്‍ത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ മാതാ അമൃതാനന്ദമയി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.