29.3 C
Kollam
Saturday 5th September, 2026 | 06:14:13 PM
Home News Kerala റഷ്യന്‍ ആക്രമണത്തില്‍ അഖില്‍ ജോയന്‍ കൊല്ലപ്പെട്ടത് വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കവെ

റഷ്യന്‍ ആക്രമണത്തില്‍ അഖില്‍ ജോയന്‍ കൊല്ലപ്പെട്ടത് വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കവെ

കഴിഞ്ഞ ദിവസം നടന്ന റഷ്യന്‍ ആക്രമണത്തില്‍ അഖില്‍ ജോയന്‍ (26) കൊല്ലപ്പെട്ടത് വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കവെ. കാസര്‍കോട് സ്വദേശിയും എംവി ഗോള്‍ഡന്‍ ലിയോ എന്ന ചരക്കുകപ്പലിലെ നാവികനുമായിരുന്നു കൊല്ലപ്പെട്ട അഖിന്‍ ജോയന്‍. മൂന്നുമാസം മുന്‍പായിരുന്നു അഖിലിന്റെ വിവാഹ നിശ്ചയം. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായാണ് അഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ്, ഒരു മാസം മുന്‍പാണ് അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.

19-ാം വയസ്സില്‍ മര്‍ച്ചന്റ് നേവിയില്‍ പ്രവേശിച്ച അഖില്‍, ഇലക്ട്രിക്കല്‍ ഷോപ്പ് ജീവനക്കാരനായ ജോയന്റെയും ഇന്‍ഷുറന്‍സ് ഏജന്റായ സാലിയുടെയും ഏക മകനാണ്. വിവാഹത്തിന് രണ്ട് മാസം അവശേഷിക്കെയാണ് അഖിലിന്റെ വിയോ?ഗ വാര്‍ത്ത എത്തുന്നത്. യുക്രൈനില്‍ നിന്ന് ചോളം കയറ്റി ഗിനി-ബിസാവു പതാകയേന്തി പുറപ്പെട്ട കപ്പലിന് നേരെ ഒഡേസ തുറമുഖത്ത് വെച്ചാണ് റഷ്യന്‍ സേനയുടെ ആക്രമണമുണ്ടായത്. അഖിലിന് പുറമേ മറ്റ് മൂന്ന് ഇന്ത്യക്കാരും അഞ്ച് സിറിയന്‍ സ്വദേശികളും അടക്കം 10 ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി ഈ കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്ന അഖില്‍. ഉടന്‍ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്. അഖിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് പിതാവ് അഭ്യര്‍ത്ഥിച്ചു. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു അഖില്‍.