27.9 C
Kollam
Saturday 5th September, 2026 | 07:19:52 PM
Home News Breaking News പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയെടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി നേതാക്കളെയും എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും പ്രതിഷേധവും ഉണ്ടായി. രാഹുൽ ഗാന്ധിയെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെയും പ്രവർത്തകരെയും പിന്നീട് സ്ഥലത്തുനിന്ന് മാറ്റി.

സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വസതിപരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്