26.3 C
Kollam
Thursday 23rd July, 2026 | 12:55:37 AM
Home Lifestyle Culture ഭൂമിയുടെ സംരക്ഷണം ഓരോരുത്തരുടെയും കടമ: ഡോ. ഐസക്ക് മാർ ഫിലിക്സിനോസ്

ഭൂമിയുടെ സംരക്ഷണം ഓരോരുത്തരുടെയും കടമ: ഡോ. ഐസക്ക് മാർ ഫിലിക്സിനോസ്

തിരുവനന്തപുരം: ഭൂമിയും സർവ്വ ചരാചരങ്ങളും ദൈവ ദത്തമാണെന്നും അവയെ പരിചരിക്കുകയും സംരക്ഷിക്കയും ചെയ്യേണ്ട ബാധ്യത ഓരോ വ്യക്തികൾക്കും ഉള്ളതാണെന്നും ഡോ ഐസക് മാർ ഫിലക്സിനോസ്. നിയന്ത്രണമില്ലാതെ മരങ്ങൾ മുറിക്കപ്പെടുകയാണ്. വിവിധ ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കും ബാക്കിയാവുന്നത് പരിസര മാലിനികരണമാണെന്നും അവയുടെ സംസ്കരണം മാതൃകാപരമായി നിർവഹിക്കപ്പെടുന്നുണ്ടോയെന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. കെ സി സി തിരുവനന്തപുരം ജില്ലാ വനിതാ കമ്മിഷന്റെയും മണ്ണന്തല ജെ എം എം സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ ഐസക് മാർ ഫിലക്സിനോസ്. ജെ എം എം സ്റ്റഡി സെന്റർ ജോയിന്റ് ഡയറക്ടർ റവ ഷിബു ഓ പ്ലാവിള അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ വിജോയ് അലക്സാണ്ടർ, കെ സി സി ജില്ലാ പ്രസിഡന്റ് റവ എ ആർ നോബിൾ, സെക്രട്ടറി റവ ഡോ എൽ ടി പവിത്ര സിംഗ്, വൈസ് പ്രസിഡന്റ് പുഷ്പലത നെൽസൺ, ജോയിന്റ് സെക്രട്ടറി ടി ജെ മാത്യു മാരാമൺ, വനിതാ കമ്മീഷൻ ചെയർ പേഴ്സൺ വിനിത ജോർജ്, സംസ്ഥാന കൺവീനർ ദീദി ഷാജി, ലെഫ് .കേണൽ സജു ഡാനിയേൽ, റവ സനിൽകുമാർ, ജെ വി സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജെ എം എം പരിസരത്ത് വൃക്ഷത്തൈയും നട്ടു.