29.4 C
Kollam
Sunday 6th September, 2026 | 12:20:09 PM
Home News Breaking News വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ. മണലൂരിൽ കനത്ത മഴയിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. മരം ചാഞ്ഞു നിൽക്കുന്നത് കണ്ട് മാറ്റിപ്പാർപ്പിച്ചതിനാൽ വിഷ്ണുവിൻറെ അമ്മ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.


ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിൻറെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു.വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു.ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിൽ ഭാഗത്തേക്ക് വീഴുന്നത്. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.