29.6 C
Kollam
Friday 4th September, 2026 | 02:28:11 PM
Home News Breaking News നെയ്യാറ്റിൻകരയിൽ ബൈക്കും കാറും കുട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു

നെയ്യാറ്റിൻകരയിൽ ബൈക്കും കാറും കുട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ വാഹനാപകടത്തിൽ സുഹൃത്തുക്കളായ സമപ്രായക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഷെർജിൻ (28 ) പ്രശാന്ത് (28) എന്നിവരാണ് മരിച്ചത് . ഇന്ന് പുലർച്ചെ നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് കളിയിക്കാവിള ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെറിയ മഴയുണ്ടായിരുന്നു.
ബൈക്ക് തെന്നിമാറി കാറിൽ ഇടിക്കുയായിരുന്നു എന്ന് പറയപ്പെടുന്നു. കാർ യാത്രികർക്ക് പരിക്കില്ല. അപകടത്തെ തുടർന്ന് പരിക്കേറ്റ യുവാക്കളെ തിരുവനന്തപുരംമെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.