Home News Kerala പാമ്പുകളും മിഥ്യാധാരണകളും… ടൈല്‍സ് ഇട്ട തറകളില്‍ പാമ്പുകള്‍ കയറുമോ..?…. വെളുത്തുള്ളി മിശ്രിതവും മണ്ണെണ്ണയും മറ്റും പറമ്പിന്...

പാമ്പുകളും മിഥ്യാധാരണകളും… ടൈല്‍സ് ഇട്ട തറകളില്‍ പാമ്പുകള്‍ കയറുമോ..?…. വെളുത്തുള്ളി മിശ്രിതവും മണ്ണെണ്ണയും മറ്റും പറമ്പിന് ചുറ്റും തെളിച്ചാല്‍ പാമ്പുകള്‍ വരാതിരിക്കുമോ..?

Advertisement
  • ടൈല്‍സ് ഇട്ട തറകളില്‍ പാമ്പുകള്‍ കയറുമോ..?

ടൈല്‍സ് ഇട്ട തറകളില്‍ പാമ്പുകള്‍ കയറുകയില്ല എന്ന ധാരണ തീര്‍ത്തും തെറ്റായ ഒന്നാണ്. പാമ്പിന് ഇഴയാനുള്ള സാധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അവ കയറും. ടൈല്‍സുകളില്‍ സുഖമായി പാമ്പിന് ഇഴയാന്‍ കഴിയുന്ന ഇടമാണ്. പാമ്പ് എന്നത് കാലും കൈയും ഇല്ലാത്ത തല മുതല്‍ വാലു വരെ തറയില്‍ ഇഴയുന്ന ജീവിയാണ്. പാമ്പുകളുടെ തൊലി പരുക്കന്‍ ആകുമ്പോഴാണ് അവ പടം പൊഴിക്കുക. പുതുതായി അവര്‍ക്ക് വരുന്ന തൊലി അത്രയ്ക്കും നേര്‍ത്തതാണ്. പാമ്പുകള്‍ ഇഴയുന്ന ഭാ?ഗം തീര്‍ത്തും എണ്ണ മെഴുക്കില്‍ തൊടുന്നതുപോലെ വഴുവഴുപ്പ് നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ, ടൈല്‍സ് എന്നോ പരുക്കന്‍ തറകള്‍ എന്നോ ഇല്ല. അവയ്ക്ക് ഇഴയാന്‍ സാധിക്കുന്ന ഇടത്തെല്ലാം അവ കയറുമെന്നതില്‍ സംശയമില്ല.

മറ്റൊരു വസ്തുത എന്തെന്നാല്‍, മറ്റിടങ്ങള്‍ പോലെ വളരെ വേ?ഗതയില്‍ പാമ്പുകള്‍ക്ക് ടൈല്‍സില്‍ ഇഴയാന്‍ സാധിക്കില്ല എന്നതാണ്. ടൈല്‍സും ചെറിയ രീതിയില്‍ സ്മൂത്ത് ആയതിനാലാണ് അവയ്ക്ക് വേ?ഗത്തില്‍ ഇഴയുന്നതില്‍ ചെറിയ തടസം നേരിടുന്നത്. എന്നിരുന്നാല്‍ പോലും ടൈല്‍സുകളില്‍ പാമ്പുകള്‍ ടൈല്‍സ് ഇട്ട തറകളിലും കയറി വരും.

  • കെട്ടിട സമുച്ചയങ്ങളില്‍ പാമ്പുകള്‍ കയറുന്ന രീതി എങ്ങനെ..?

പൈപ്പുകളും ചുവരുകളിലെ എയര്‍ ഹോള്‍ വഴികളിലൂടെയുമാണ് പ്രധാനമായും പാമ്പുകള്‍ കയറുന്നത്. വാലുകളുടെ സഹായത്തോടെയാണ് ഇവ മുകളിലേയ്ക്ക് കയറി പോകുന്നത്. പൈപ്പ് വഴിയാകുമ്പോള്‍ പാമ്പുകള്‍ എളുപ്പും കയറി പോകാന്‍ സാധിക്കും. എത്ര നില വരെ വേണമെങ്കിലും ഇത്തരത്തില്‍ ഇവയ്ക്ക് കയറി പോകാം. തൊട്ടടുത്ത് മരങ്ങള്‍ ഉണ്ടെങ്കില്‍ അതുവഴിയും പാമ്പുകള്‍ കയറി വരാം. പാമ്പുകള്‍ മരത്തില്‍ കയറുകയില്ല എന്നൊരു ധാരണ പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. മലമ്പാമ്പ് ഉള്‍പ്പടെയുള്ള പാമ്പുകള്‍ മരത്തില്‍ കയറും എന്നതാണ് വസ്തുത. ചേരയാണ് ഏറ്റവും വേ?ഗത്തിലും ഉയരത്തിലും മരം കയറുന്ന പാമ്പ്. മരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമുച്ചയങ്ങളാണെങ്കില്‍ അങ്ങനെയും അവയ്ക്ക് അകത്തേയ്ക്ക് കയറാന്‍ സാധിക്കും.

വെളുത്തുള്ളി മിശ്രിതവും മണ്ണെണ്ണയും മറ്റും പറമ്പിന് ചുറ്റും തെളിച്ചാല്‍ പാമ്പുകള്‍ വരാതിരിക്കുമോ..?

തീര്‍ത്തും തെറ്റായ ധാരണ. വെളുത്തുള്ളി മിശ്രിതവും മണ്ണെണ്ണയും പെട്രോളും ഡീസലും ഒഴിച്ചാല്‍ ഇതിന്റെ മണങ്ങള്‍ കിട്ടിയാല്‍ എന്ന് ജനങ്ങള്‍ കരുതുന്നത് തെറ്റായ ഒന്നാണ്. യഥാര്‍ഥത്തില്‍ പാമ്പുകള്‍ക്കുള്ള മൂക്ക് ശ്വസിക്കാന്‍ മാത്രമുള്ളതാണ്. മണം പിടിക്കാനുള്ള കഴിവ് അവയ്ക്ക് ഇല്ല. അതുകൊണ്ട് തന്നെ മേല്‍പറഞ്ഞവയൊന്നും പറമ്പിന് ചുറ്റം ഒഴിച്ചിട്ട് കാര്യമില്ല. വെളുത്തുള്ളി മിശ്രിതവും പെട്രോളും പോലുള്ളവ പാമ്പിന്റെ ദേഹത്ത് വീണാല്‍ പൊള്ളലേല്‍ക്കുകയും അവയുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കും എന്നതില്‍ ഉപരി പാമ്പുകള്‍ വരുന്നതിനെ തടയാന്‍ സാധിക്കില്ല എന്ന് മാത്രം.

പാമ്പ് കടിയേറ്റാല്‍ ആദ്യം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ..?
പാമ്പ് കടിയേറ്റാല്‍ പ്രാഥമിക ശുശ്രൂഷ ഇല്ല. പാമ്പ് കടിയേറ്റതായി തോന്നിയാല്‍ ഉടനടി ആന്റി വെനം (Anti-Venom) കിട്ടുന്ന അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. പാമ്പ് കടിയേറ്റ ഭാ?ഗത്ത് തേച്ച് കഴുകാനോ, കെട്ടിവെയ്ക്കാനോ, രക്തം പിഴിഞ്ഞ് കളയാനോ ശ്രമിക്കരുത്. ഇതെല്ലാം അശാസ്ത്രീയ രീതിയാണ്. പാമ്പു കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതെ ഇരിക്കുക, കടിയേറ്റ് കിടക്കുന്ന ആളെ കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കാതെ കഴിവതും സാന്ത്വനപ്പെടുത്താന്‍ ആണ് ശ്രമിക്കേണ്ടത്. ഈ രീതി ആരും തന്നെ പിന്തുടരുന്നില്ല എന്നതാണ് വാസ്തവം. നാട്ടുചികിത്സകളോ സ്വയം ചികിത്സയോ ചെയ്ത് സമയം കളയാതെ ഉടനടി ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ കൈകൊള്ളുക.

ആംബുലന്‍സില്‍ ആണ് രോ?ഗിയെ കൊണ്ടുപോകുന്നതെങ്കില്‍ കിടത്തി കൊണ്ടപോകുക, സ്‌കൂട്ടറിലോ, കാറിലോ ആണെങ്കില്‍ ഇരുത്തിയും കൊണ്ടുപോകാവുന്നതാണ്. രോ?ഗിയുടെ കൂടെ ഒരാള്‍ ഉണ്ടായിരിക്കണം. കാരണം പാമ്പകടിയേറ്റ ആള്‍ക്ക് ക്ഷീണവും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടാം. ഈ സാഹചര്യത്തിലാണ് കൂടെ ആള്‍ ഉണ്ടായിരിക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്നത്. കടിച്ച പാമ്പിനെ അന്വേഷിച്ച് പോകുന്നതിന് പകരം പാമ്പ് കടിയേറ്റ ആളെ ഉടനടി ആശുപത്രിയില്‍ എത്തിക്കുക.

വിഷം കൂടിയ പാമ്പുകളുടെ കടിയേറ്റാല്‍ കടുത്ത വേദന, കടിച്ച ഭാ?ഗത്ത് നീര്, നിറം മാറ്റം സംഭവിക്കും, ഛര്‍ദി, ബോധക്ഷയം ഇവയെല്ലാം സംഭവിക്കും. അതുകൊണ്ട് പെട്ടെന്ന് തന്നെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ചില പാമ്പുകള്‍ കടിച്ചാല്‍ ഇവയൊന്നും ഉണ്ടാകില്ല. പാമ്പുകടിയേറ്റ നാലു മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. അതുകൊണ്ട് ഈ വേനല്‍കാലത്ത് അത്രയ്ക്കും ജാ?ഗ്രതയോടു കൂടി മുന്‍പോട്ടു പോവുക.

Advertisement