Home News Kerala ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Advertisement

കൊച്ചി. തീരത്ത് അഭയം നൽകിയ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നെത്തിയ റിപ്പബ്ലിക് ടിവി സംഘമാണ് പിടിയിലായത്. വാടകയ്ക്കെടുത്ത ബോട്ടിൽ ഇറാൻ കപ്പലിന് സമീപമെത്തിയ സംഘത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു.

റിപ്പോർട്ടർ ശങ്കർ,
ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറി, ദൃശ്യങ്ങൾ പകർത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. സിഐഎസ് എഫ് ഉദ്യോഗസ്ഥരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസാണ് കേസെടുത്തത്. കപ്പലിന്റെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന കൊച്ചി ഡിസിപിയും വ്യകതമാക്കി.

Advertisement