29.4 C
Kollam
Sunday 6th September, 2026 | 11:38:52 AM
Home News Kerala കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് പൂർത്തിയായി,ജനങ്ങൾ സത്യം തിരിച്ചറിയുമെന്ന് കെഎസ്‌യു

കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് പൂർത്തിയായി,ജനങ്ങൾ സത്യം തിരിച്ചറിയുമെന്ന് കെഎസ്‌യു

കണ്ണൂർ. റെയിൽവേ സ്റ്റേഷനിൽ kSU പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് പൂർത്തിയായി. പ്രതികളെ രണ്ടു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. എന്തൊക്കെ കള്ളത്തരങ്ങൾ പ്രചരിപ്പിച്ചാലും ജനങ്ങൾ സത്യം തിരിച്ചറിയുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അതുൽ പ്രതികരിച്ചു.

കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാളെ വൈകുന്നേരം നാലുമണിവരെ കസ്റ്റഡിയിൽ അനുവദിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ ഇന്ന് ഉച്ചക്ക് ശേഷം പ്രതിഷേധം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മന്ത്രിയെ ആക്രമിച്ചെന്ന് പറയുന്ന ആയുധം കണ്ടെത്തണമെന്നും, കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്ന് കോൺഗ്രസ്‌ നേതാവ് റിജിൽ മാക്കുറ്റി ആരോപിച്ചു

കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കാനാണ് കെ എസ് യു വിന്റെ നീക്കം.