25.8 C
Kollam
Sunday 27th September, 2026 | 07:19:56 AM
Home News Kerala ഗോവ മദ്യവുമായി പിടിയിൽ

ഗോവ മദ്യവുമായി പിടിയിൽ

വടകര.ഗോവ മദ്യവുമായി പിടിയിൽ. 45 ലിറ്റർ ഗോവ മദ്യവുമായി കോയമ്പത്തൂർ സ്വദേശിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തുകയായിരുന്നു മദ്യം. കോയമ്പത്തൂർ സ്വദേശി ബഷീറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്ത്. കോയമ്പത്തൂരിൽ നിന്ന് ഗോവയിലേക്ക് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കെമിക്കൽ കൊണ്ടുപോകുന്ന ലോറിയിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിലാണ് മദ്യം ഒളിപ്പിച്ചിരുന്നത്

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വടകര ദേശീയപാതയിലെ കരിമ്പനത്തിന് സമീപം വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. പരിശോധനയിൽ 45 ലിറ്റർ ഗോവ മദ്യം കണ്ടെത്തുകയായിരുന്നു. ലോറിയും പ്രതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് വടകര പോലീസ് അറിയിച്ചു