24.8 C
Kollam
Thursday 22nd October, 2026 | 08:15:39 AM
Home News Breaking News മമ്മൂക്കയുമായാണ് മത്സരിച്ചത് എന്ന് എനിക്കും ആസിഫിനും അഭിമാനത്തോടെ പറയാമെന്ന് ടോവിനോ

മമ്മൂക്കയുമായാണ് മത്സരിച്ചത് എന്ന് എനിക്കും ആസിഫിനും അഭിമാനത്തോടെ പറയാമെന്ന് ടോവിനോ

തിരുവനന്തപുരം.മമ്മൂക്കയുമായാണ് മത്സരിച്ചത് എന്ന് എനിക്കും ആസിഫിനും അഭിമാനത്തോടെ പറയാമെന്ന് ടോവിനോ.ആദ്യമായാണ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ഒരുപാട് സന്തോഷം

തനിക്കും ആസിഫിനും ഒക്കെ അഭിമാനത്തോടെ പറയാം ജസ്റ്റ് മിസ്സ് ആണ്. മമ്മൂക്കയുമായാണ് മത്സരിച്ചത്. ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള പ്രോത്സാഹനമാണ് ഈ അവാര്‍ഡ്. പ്രേക്ഷകരുടെ സ്നേഹം എന്നും കിട്ടിക്കൊണ്ടിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ടോവിനോ.

ആസിഫ് അലി

ആദ്യത്തെ സംസ്ഥാന അവാർഡിന് സർക്കാരിന് നന്ദി എന്ന് ആസിഫ് അലി പ്രതികരിച്ചു. സിനിമകളെ ഇഷ്ടപ്പെട്ടതിന് പ്രേക്ഷകർക്ക് നന്ദി. നമുക്കൊന്നും എത്താൻ പറ്റാത്ത അത്ര ദൂരത്തല്ല സിനിമ -എല്ലാവർക്കും ഉള്ള ഓർമ്മപ്പെടുത്തൽ. പഠിച്ചുകൊണ്ടിരിക്കുമ്പോഴും നല്ല നേട്ടങ്ങൾ ഒന്നും കിട്ടിയിട്ടില്ല, ആസിഫ് പറഞ്ഞു