ഭീതി പരത്തിയ സ്റ്റീല്‍ ബോംബ്, നാടിളക്കി പരിശോധന,ഒടുവില്‍ സംഭവിച്ചത്

കോഴിക്കോട്. ഭീതി പരത്തിയ ബോംബ് ഏറെ പണിപ്പെട്ട് നിര്‍വീര്യമാക്കാന്‍ തുനിഞ്ഞപ്പോള്‍ വ്യാജന്‍. നാട്ടുകാരെ ഭീതിയിലാക്കി നാദാപുരത്താണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്

ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെടുത്തത്. പൊലീസിന്റെ വിശദ പരിശോധനയിൽ വ്യാജമെന്ന് സ്ഥിരീകരിച്ചു. കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളുമാണ് നിറച്ചിടുള്ളത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബ് കണ്ടെത്തിയത് പൊലീസിനെയും നാട്ടുകാരെയും വലച്ചു. വിശദ പരിശോധനയിലാണ് ആശങ്ക ഒഴിഞ്ഞത്.

Advertisement