നടി ആക്രമണം,അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി. നടിയെ ആക്രമിച്ച് പകർത്തിയ  ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നlയമവിരുദ്ധമായി പരിശോധിച്ചെന്ന ജില്ലാ  കോടതി ജഡ്ജിയുടെ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പോര്‍ട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും, മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം  ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.
ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ  അന്വേഷണം  വേണമെന്നാണ് ഹർജിയിലെ ആവശ്യം.

Advertisement