വെള്ളമുണ്ട മാവോയ്സ്റ്റ് ആക്രമണ കേസില്‍ വിധി ആദ്യ വിധി ഇന്ന്

Advertisement

വയനാട്. വെള്ളമുണ്ട മാവോയ്സ്റ്റ് ആക്രമണ കേസില്‍ വിധി ആദ്യ വിധി ഇന്ന്. പൊലീസ് ഉദ്യോഗസ്ഥന്റെ വെട്ടില്‍ കയറി തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്ത കേസില്‍ ആണ് എന്‍ ഐ എ കോടതി വിധി പറയുന്നത്. മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം നാല് പേരാണ് കേസില്‍ പ്രതികള്‍


2014 ഏപ്രിൽ 24ന്‌ മാവോയിസ്റ്റ് സംഘം വീട്ടിൽക്കയറി പൊലീസുകാരനെയും അമ്മയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്‌ത കേസിലാണ്‌ നാല്‌ പ്രതികൾ കുറ്റക്കാരാണെന്ന്‌ എൻഐഎ കോടതി  കണ്ടെത്തിയത്‌. മാവോയിസ്റ്റ് നേതാവ് രൂപേഷ്‌ ഉൾപ്പെടെയുള്ള പ്രതികൾക്ക്‌ ഇന്ന്  ശിക്ഷ വിധിക്കും .. മാനന്തവാടി  ട്രാഫിക് യൂണിറ്റിൽ ജോലി ചെയ്‌തിരുന്ന  എ ബി പ്രമോദിന്റെ നിരവിൽപ്പുഴ മട്ടിലയത്തുള്ള വീട്ടിൽ എത്തിയാണ്‌ മാവോയിസ്റ്റുകൾ കൊല്ലുമെന്ന്‌ ഭീഷണി മുഴക്കിയത്‌. മുറ്റത്ത്‌ നിർത്തിയിട്ടിരുന്ന ബൈക്കിന്‌ തീയിടുകയും ചെയ്തു .
വധഭീഷണിയുള്ള പോസ്റ്റർ വീടിന്റെ ചുമരിൽ പതിച്ചു. ജില്ലയിൽ മാവോയിസ്‌റ്റുകൾ നേരിട്ട് അക്രമണത്തിന് മുതിർന്ന ആദ്യസംഭവമായിരുന്നു ഇത്‌. രാത്രിയിലായിരുന്നു ആക്രമണം.
2016 ൽ ആണ്‌ കേസ്‌ എൻഐഎ ഏറ്റെടുത്തത്‌. മാവോയിസ്‌റ്റ്‌ ആക്രമണത്തിൽ കേരളത്തിൽനിന്ന്‌ എൻഐഎ ഏറ്റെടുത്ത ആദ്യത്തെ കേസായിരുന്നു ഇത്‌.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്  മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകിയതിനായിരുന്നു പ്രമോദിനെതിരെയുള്ള മാവോയിസ്‌റ്റുകളുടെ ഭീഷണി.
പിന്നീടും വെള്ളമുണ്ട, തൊണ്ടർനാട്‌ മേഖലകളിൽ നിരവധി തവണ മാവോയിസ്‌റ്റ്‌ ആക്രമണമുണ്ടായി.
തൊണ്ടർനാട്‌ ചപ്പ വനമേഖലയിൽ 2014 ഡിസംബറിൽതന്നെ മാവോയിസ്‌റ്റുകൾ തണ്ടർബോൾട്ട്‌ സേനയ്‌ക്കുനേരെ വെടിയുതിർത്തിരുന്നു.  

Advertisement