വാർത്താ നോട്ടം

2024 ഏച്ചിൽ 09 ചൊവ്വ
BREAKING NEWS

👉 സിദ്ധാർത്ഥൻ്റെ മരണം: പിതാവ് ജയപ്രകാശും, അമ്മാവനും ഇന്ന് സിബിഐ യ്ക്ക് മുമ്പാകെ മൊഴി നൽകും.

👉തമിഴ്നാട്ടിൽ ഇ ഡി റെയ്ഡ്, 35 കേന്ദ്രങ്ങളിലാണ് പരിശോധന

👉 വിഷു,റംസാൻ ചന്തകൾ :സർക്കാർ പരാതികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

👉 ഡൽഹിയിൽ പങ്കാളിയെ കൊന്ന് അലമാരയിൽ സൂക്ഷിച്ച സംഭവം: ദ്വാരക സ്വദേശി വിപൽ ടൈലർ രാജസ്ഥാനിൽ അറസ്റ്റിൽ

👉യെശ്വന്ത്പൂർ_ കണ്ണൂർ എക്സ്പ്രസിൻ്റ എസി കോച്ചുകളിൽ വൻ കവർച്ച, സേലത്തിനും ധർമ്മപുരിക്കുമിടയിൽ നടന്ന കവർച്ചയിൽ 20 ഓളം യാത്രാക്കാരുടെ പണവും മൊബൈൽ നഷ്ടപ്പെട്ടു.

👉പാനൂർ ബോംബ് സ്ഫോടനത്തിൽ പ്രതികൾക്കെതിര കാപ്പ ചുമത്തും.


🌴കേരളീയം🌴

🙏 സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

🙏തെക്കന്‍ കേരള ത്തിലും മധ്യകേരളത്തിലും വേനല്‍ മഴയ്ക്കും
സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്.

🙏 സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്,  ഏറ്റവും കുറവ്  ആലത്തൂരിലുമാണ്.

🙏 തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നടപടി നിര്‍ത്തിവെക്കാന്‍ കമ്മിഷന്‍ ഇടപെടണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിനയച്ച കത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

🙏 പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്ഫോടനം നടന്നയുടനെ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ്  കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. .


🙏 പി ബി അനിത ആരോഗ്യവകുപ്പിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഐസിയു പീഡന കേസിലെ അതിജീവതയെ പിന്തുണച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുനര്‍നിയമനം നല്‍കിയത് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.

🙏 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുന്ന യു ഡി എഫിന്റെ  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ ചിഹ്നം. കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ ഇക്കുറി മത്സരിക്കുക എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനാണ്.

🇳🇪   ദേശീയം   🇳🇪

🙏 കോയമ്പത്തൂരില്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍, കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ കോയമ്പത്തൂര്‍ പൊലീസിന് തിരിച്ചടി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോക്കെതിരെ കേസെടുത്ത നടപടികള്‍ മദ്രാസ് ഹൈക്കോടതി തടഞ്ഞു.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. മദ്യനയ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തതാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജയില്‍വാസം തുടരുമോ,  മോചനം ലഭിക്കുമോയെന്നത് നിര്‍ണായകമാണ്.

🙏 സ്ഥിരതയും അസ്ഥിരതയും തമ്മിലുളള പോരാട്ടമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍   നടക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സഖ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു. കോണ്‍ഗ്രസാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും
ഉത്തരവാദി.


🙏 മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗ്  കോണ്‍ഗ്രസിലേക്ക്. അദ്ദേഹത്തിന്റെ മകന്‍ ബ്രിജേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ബിരേന്ദറും പാര്‍ട്ടി മാറുന്നത്. ബിരേന്ദര്‍ സിങ്ങിന്റെ ഭാര്യയും ഹരിയാനയിലെ മുന്‍ ബി ജെ പി എംഎല്‍എയുമായ പ്രേം ലതയും ബിജെപിയില്‍ നിന്ന് രാജിവെച്ചു.

🙏 ചെന്നൈയില്‍ ബി ജെ പി പ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. പണവുമായി ബന്ധമില്ലെന്ന ബി ജെ പി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ പ്രസ്താവന വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്.



🙏 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി. സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്. ബംഗാളില്‍ നിന്നുള്ള 10
തൃണമൂല്‍  എംപിമാരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.


🇦🇴  അന്തർദേശീയം  🇦🇺
🙏 ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ നാളെ. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷം. യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം നാളെ പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന്‍ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് ഇന്നറിയാം.


🏏 കായികം 🏏

🙏 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.


🙏മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 58 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു.

Advertisement