സിദ്ധാര്‍ത്ഥിന്‍റെ ദുരൂഹ മരണം അന്വേഷണം സിബിഐക്കുവിട്ടു

തിരുവനന്തപുരം. പൂക്കോട് വെറ്റിനറി കോളജ് ഹോസ്റ്റലില്‍ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ ദുരൂഹമരണം അന്വേഷിക്കാന്‍ സിബിഐക്ക് കേസ് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധാര്‍ഥിന്‍റെ പിതാവിന് നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവാകുകയായിരുന്നു.

ഇതോടെ കെഎസ് യു യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത് നടത്തിവന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ സമരപന്തലിലെത്തി നേതാക്കളഎ കണ്ടിരുന്നു. സതീശന്‍റെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്

Advertisement