വാർത്താനോട്ടം

2024 മാർച്ച് 09 ശനി

BREAKING NEWS

👉സിദ്ധാർത്ഥിൻ്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പോലീസ്

👉സിദ്ധാർത്ഥിൻ്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും, സിബിഐ അന്വേഷണം ആവശ്യപ്പെടും.

👉 2 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ പ്രതിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു

👉ബഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളീധരൻ ബി ജെ പി യിലേക്ക് പോകുമോ എന്ന് എം വി ജയരാജൻ

👉 കട്ടപ്പനയിൽ നടന്ന ഇരട്ട കൊലപാതകത്തിലെ വിവരങ്ങൾ പുറത്ത് .നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സൂചന.

👉കഴിഞ്ഞ ദിവസം മോഷണശ്രമത്തിനിടെ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), സഹായി പുത്തന്‍പുരയ്ക്കല്‍ നിതീഷ്(31) എന്നിവര്‍ പിടിയിലായതോടെയാണ് തുമ്പുണ്ടായത്.

🌴കേരളീയം🌴

🙏 ഞായറാഴ്ച വരെ അഞ്ചു ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത. രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പാലക്കാട് , കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

🙏ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തിലെ 16 സീറ്റുകളില്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

🙏തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ആലപ്പുഴ കെ.സി വേണുഗോപാല്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബഹ്നാന്‍, തൃശൂരില്‍ കെ.മുരളീധരന്‍, പാലക്കാട് വി. കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം കെ രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, കണ്ണൂര്‍ കെ.സുധാകരന്‍, വയനാട് രാഹുല്‍ ഗാന്ധി, കാസര്‍കോട് രാജ് മോഹന്‍ ഉണ്ണിത്താന്‍

🙏 ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഉത്തരവാദിത്തം പാര്‍ട്ടിക്കെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു.

🙏 ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് തങ്ങളുടെ നയമെന്നും കേരളത്തിലവര്‍ക്ക് നിലം തൊടാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ എംപി.

🙏 എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിന്റെ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

🙏 സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വൈകുന്നതില്‍ ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനമുന്നയിച്ച് സിപിഐ. പെന്‍ഷന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സിപിഐ പങ്കുവെച്ചത്.

🙏 ക്ഷേമപെന്‍ഷന്‍ കുടിശിക തെരഞ്ഞെടുപ്പിന് മുന്‍പ് കൊടുത്ത് തീര്‍ക്കുമെന്ന് ഇ.പി.ജയരാജന്‍. വന്യ ജീവി ആക്രമണത്തെ ചെറുക്കാന്‍ കഴിയാത്തതിന് കാരണം കേന്ദ്ര നിയമമാണെന്നും അതുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🙏 കോണ്‍ഗ്രസ് ബിജെപിയായി മാറുകയാണെന്നും ഇതരസംസ്ഥാനങ്ങളിലെ പ്രവണത കേരളത്തിലും ആവര്‍ത്തിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഹ്ലാദകരമായ കാര്യമല്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

🙏കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി.

🙏 മലപ്പുറം നിലമ്പൂരില്‍ പത്മജയ്ക്കും മോദിക്കും ഒപ്പം, മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്സ് വെച്ച് ബിജെപി. ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡില്‍ നിന്നും കെ കരുണാകരന്റെ ചിത്രം മാറ്റണമെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി.

🙏 സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എകെ നസീറിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

🙏 തിരുവനന്തപുരം ചൊവ്വരയില്‍ 4 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര എക്സൈസും മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ത മിഴ്നാട്ടില്‍ നിന്ന് കോവളത്തേക്ക് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

🇳🇪 ദേശീയം 🇳🇪

🙏 കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 65-കോടിയോളം രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പ് നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതി ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി.

🇦🇺 അന്തർദേശീയം 🇦🇽

🙏 രവി നദിയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടയാന്‍ ഒരുങ്ങി ഇന്ത്യ. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഘട്കരിയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധു നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് വെള്ളമൊഴുകുന്നത് അവസാനിപ്പിക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇവിടെ അവസാനിക്കുന്നത്.

🙏റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ജോലി വാഗ്ദാനത്തിലൂടെ കബളിപ്പിക്കപ്പെട്ട് എത്തിച്ചേര്‍ന്നതാണ് ഇവര്‍. റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇവരെ തിരികെ കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

🙏 ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഒന്നാമതെത്തി ഇന്ത്യയുടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.
യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങളിലും ടിസിഎസിനെ മികച്ച തൊഴില്‍ദാതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഈ ആഗോള അംഗീകാരം.

🙏 ദക്ഷിണ കൊറിയയില്‍ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍. ഉപയോക്താക്കളെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപരോധിക്കാന്‍ ആലോചിക്കുന്നത്.

🏏 കായികം 🏏

🙏 വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ യുപി വാരിയേഴ്സിസിന് ആവേശ ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിനാണ് യുപി വാരിയേഴ്സ് മുട്ടു കുത്തിച്ചത്. യുപി ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി 19.5 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

🙏ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ഒന്നാമിന്നിംഗ്സ് ലീഡിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 218 റണ്‍സിനെതിരെ ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തിട്ടുണ്ട്.

🙏 നിലവില്‍ ഇന്ത്യക്ക് 255 റണ്‍സിന്റെ ലീഡുണ്ട്. 27 റണ്‍സെടുത്ത കുല്‍ദീപ് യാദവും 19 റണ്‍സെടുത്ത ജസ്പ്രിത് ബുമ്രയുമാണ് ക്രീസില്‍.

🙏102 റണ്‍സെടുത്ത രോഹിത് ശര്‍മ, 110 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 65 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കല്‍, 56 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍ 57 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്

Advertisement