സിദ്ധാർത്ഥിൻ്റെ മരണത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മന്ത്രിമാരുടെ ഉറപ്പിൽ വിശ്വാസമില്ല, പിതാവ്

Advertisement

തിരുവനന്തപുരം. പൂക്കോട് സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മന്ത്രിമാരുടെ ഉറപ്പിൽ വിശ്വാസമില്ലെന്ന് സിദ്ധാർത്ഥിൻ്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.ആദ്യം പ്രതിചേർത്ത 12 പേരിൽ പ്രധാനപ്പെട്ട പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് പറയുന്നവർ തന്നെയാണ് അവരെ സംരക്ഷിക്കുന്നതെന്നും ജയപ്രകാശ് ആരോപിച്ചു. രണ്ടുദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടിയില്ലെ ങ്കിൽ താനും കുടുംബവും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീട്ടുപടിക്കൽ സമരം ആരംഭിക്കുമെന്നും ജയപ്രകാശ് പറഞ്ഞു.
സിപിഐഎമ്മിനെയും എസ്എഫ്ഐയെയും പ്രതിക്കൂട്ടിലാക്കി ഗവർണറും കോൺഗ്രസ് – ബിജെപി നേതാക്കളും രംഗത്തെത്തി.
സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം എന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും പറഞ്ഞു.
ഡീനിന് എതിരെ നടപടി സ്വീകരിക്കണമെന്ന്
സിദ്ധാർത്ഥിന്റെ വീട്ടിലെത്തിയ പൂക്കോട് വെറ്റിനറി സർവകലാശാല വിസി ഡോ എം ആർ ശശീന്ദ്രനാഥിനോട് കുടുംബം ആവശ്യപ്പെട്ടു.

സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ
എസ്എഫ്ഐയുടെ പങ്ക് വ്യക്തമായെന്ന പറഞ്ഞ ഗവർണർ പക്ഷേ ഉന്നം വച്ചത് സിപിഐഎമ്മിനെ.യുവാക്കളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് പാർട്ടികൾ പിന്തിരിയണമെന്ന് ടി പി കേസ് പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ……

പ്രതികളായ എസ്.എഫ്.ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.എസ് എഫ് ഐ യെ ക്രിമിനൽ സംഘമായി വളർത്തുന്നത് മുഖ്യമന്ത്രിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.

സർക്കാർ സിദ്ധാർത്ഥിന്‍റെ കുടുംബത്തോടൊപ്പമെന്നും
കുറ്റവാളികൾ ആരായിരുന്നാലും നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയോ എന്നത് വിശദമായി അന്വേഷിക്കുമെന്നും മന്ത്രി.

നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല എന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് പറയുന്നവർ തന്നെയാണ് അവരെ സംരക്ഷിക്കുന്നതെന്നും ജയപ്രകാശ്.അന്വേഷണത്തിൽ പങ്ക് വ്യക്തമായാലേ ഡീനിനെതിരെ നടപടി സ്വീകരിക്കാനാവൂ എന്ന് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ഡോ എം ആർ ശശീന്ദ്രനാഥ് പ്രതികരിച്ചു.

സിദ്ധാർത്ഥിന്റെ കൊലപാതകികളെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് വി മുരളീധരനും ആരോപിച്ചു. മന്ത്രി ജി ആർ അനിൽ, എം എം ഹസൻ, ജെ ബി മേത്തർ , ടി സിദ്ദിഖ്,എം ലിജു, രാഹുൽ മാങ്കുട്ടത്തിൽ, യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ തുടങ്ങിയവരും കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Advertisement