രാജസ്ഥാനി സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു, ഒരാൾ അറസ്റ്റിൽ

കൊച്ചി. രാജസ്ഥാനി സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
തൃപ്പൂണിത്തുറ പാവം കുളങ്ങര
സ്വദേശി വിനീത് ആണ് അറസ്റ്റിലായത്. ഇലക്ട്രീഷനായ പ്രതി ചോക്ലേറ്റ് നൽകി വശീകരിച്ചാണ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നത്.കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് സംശയം തോന്നിയ സ്കൂളിലെ അധ്യാപകർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. തുടർന്ന് അധ്യാപകർ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഹിൽ പാലസ് സ്റ്റേഷൻ ഓഫീസർ ആനന്ദ് ബാബു കെ. ബി, എസ് ഐ ടോൾസൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Advertisement