അസഹിഷ്ണതയുടെ ആൾരൂപങ്ങളായ പാർട്ടി അടിമകൾ പ്രേമചന്ദ്രനെ സംഘിയാക്കി,ജോയ്മാത്യു

Advertisement

പ്രധാന മന്ത്രിയുടെ വിരുന്നിന് എൻ കെ പ്രേമചന്ദ്രൻ പോയതിനെ പിന്തുണച്ച് നടൻ ജോയ് മാത്യു. പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ജോയ് മാത്യു.അസഹിഷ്ണതയുടെ ആൾരൂപങ്ങളായ പാർട്ടി അടിമകൾ പ്രേമചന്ദ്രനെ സംഘിയാക്കിയെന്ന് വിമർശനം.അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികൾക്കില്ലാതെ പോയത് കഷ്ടമെന്നും ജോയ് മാത്യുവിൻ്റെ പരിഹാസം.പ്രേമചന്ദ്രനെ സംഘിയാക്കുന്നതിൽ അടിമകളുടെ ഈ അത്യാവേശമാണ് തന്നെ അതിശയിപ്പിക്കുന്നതാണ്. മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം
അസഹിഷ്ണതയുടെ ആൾരൂപങ്ങളായിത്തന്നെ തുടരുമെന്നും ജോയ് മാത്യു ഫെയ്സ് ബുക്കിൽ കുറിച്ചു.

Advertisement