പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും, കെ മുരളീധരന്‍

Advertisement

കോഴിക്കോട്: ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും. പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു. സഭക്ക് അകത്തും പുറത്തും ബി ജെ പി സര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയായ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാന്‍ തന്നെ വിളിച്ചാലും പോകും. ബിജെപി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണ് എന്‍ കെ പ്രേമചന്ദ്രന്‍. ഇത്തവണയും ആര്‍എസ്പിക്ക് സീറ്റ് നല്‍കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ചയിലൂടെ പരിഹരിക്കും. കേരളത്തിലും രാജ്യമെമ്ബാടും കോണ്‍ഗ്രസിന്റെ ശത്രു ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമമെന്ന് ആരോപിച്ച് എന്‍കെ പ്രേമചന്ദ്രന്‍ രംഗത്തെത്തി.തനിക്കെതിരെ ഉയരുന്നത് വില കുറഞ്ഞ ആരോപണമാണെന്നാണ് എന്‍ കെ പ്രേമചന്ദ്രന്റെ പ്രതികരണം. എല്ലാ തിരഞ്ഞെടുപ്പിലും വിവാദമുണ്ടാക്കാന്‍ സിപിഐഎം ശ്രമിക്കുന്നു.

Advertisement