പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൃത്യമായ അവലോകനത്തെ പുകഴ്ത്തി എന്‍.കെ പ്രേമചന്ദ്രന്‍ എംപി

Advertisement

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൃത്യമായ അവലോകനത്തെ പുകഴ്ത്തി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മാണം പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത യോഗത്തിലായിരുന്നു പ്രേമചന്ദ്രന്റെ പുകഴ്ത്തല്‍. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വഹണവും പൂര്‍ത്തീകരണവും എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തുമെന്നും അതുകൊണ്ട് ഈ പദ്ധതി നടക്കുമെന്നായിരുന്നു പ്രേമചന്ദ്രന്റെ വാക്കുകള്‍. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ഓഫീസ് വഹിക്കുന്ന ഉത്തരവാദിത്വത്തെയും അദ്ദേഹം പുകഴ്ത്തി. പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ പ്രധാന്യവും ഗൗരവും വര്‍ധിക്കുന്നതായും എംപി പറഞ്ഞു. പ്രധാനമന്ത്രിയെ പുകഴ്ത്തിയപ്പോള്‍ സദസിലുണ്ടായിരുന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരും കയ്യടിച്ചു. പി.സി. വിഷ്ണുനാഥ് എംഎല്‍എയും വേദിയില്‍ ഉണ്ടായിരുന്നു.

Advertisement