പടക്കസംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു, ഒരു സ്ത്രീ അടക്കം 16 പേര്‍ക്ക് പരിക്ക്

Advertisement

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക ശേഖരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം,വടക്കുംഭാഗം കരയോഗം വക സംഭക സ്ത്രീ അടക്കം 16 പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്.
നാലു പേരുടെ നില ഗുരുതരമാണ്.വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിനായി വടക്കേഭാഗം കരയോഗം ഭാരവാഹികളുടെ ചുമതലയില്‍ എത്തിച്ച കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. രാവിലെ 10.30ന് ആണഅ സംഭവം.

സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ അരകിലോമീറ്റര്‍ അകലെ വരെ തെറിച്ചു. സ്ഥലത്തെ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരുനില വീടുകളുടെ കോണ്‍ക്രീറ്റും ജനല്‍പാളികളും അടര്‍ന്നുവീണ നിലയിലാണ്. ജനവാസകേന്ദ്രമാണ് ചുറ്റും. ഈ വീടുകള്‍ക്ക് വലിയ നാശനഷ്ടമാണുണ്ടായത്. ജില്ലാ ഭരണ കൂടത്തിന്‍റെയോ ഫയര്‍ഫോഴ്സിന്‍റെയോ അനുമതി വാങ്ങിയിട്ടില്ല. അപേക്ഷപോലും നല്‍കിയിട്ടില്ല.

സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Advertisement