ഡോംബിവലിയിൽ ഫാക്ടറിയിൽ സ്ഫോടനം 7 പേർ മരിച്ചു; 48പേർക്ക് പരിക്ക്

Advertisement

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.40നായിരുന്നു നാടിനെ നടുക്കിയ സ്ഥോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം ഇതിൻ്റെ പ്രകമ്പനമുണ്ടായി. സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ആദ്യ സ്ഫോടനത്തിന് ശേഷം തുടർ സ്ഫോടനങ്ങളും ഉണ്ടായി. വ്യവസായ നഗരത്തിലുണ്ടായ സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല.

എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം ദൂരം കേട്ടുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കോടി.
48 പേരെ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് ഫാക്ടറിയിൽ സ്ഫോടനം നടന്നത്. പോലീസും അ​ഗ്നിരക്ഷാസേനയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്.

Advertisement