യുവതിയുടെ ആത്മഹത്യയിൽ ഭർതൃപിതാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം. കല്ലുംപുറത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർതൃപിതാവിനെ അറസ്റ്റ് ചെയ്തു. കടവല്ലൂർ കല്ലുംപുറം അബൂബക്കറിനെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കല്ലുമ്പുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ 2023 ഒക്ടോബർ 25 ന് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിന് പിന്നിൽ സ്ത്രീധന പീഡനമാണെന്ന യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസിൽ അന്വേഷണം നടത്തി വരികയാണ്. കേസിലെ പ്രധാന പ്രതി സൈനുൽ ആബിദ് വിദേശത്താണ്. യുവതിയെ ശരീരികമായി മർദിക്കാൻ ഇയാൾക്ക് സഹായം ചെയ്തു നൽകി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement