മലേഷ്യയിൽ സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാൻ കേരളത്തിൽ നിന്നും 20 പട്ടികവിഭാഗ വിദ്യാർഥികൾക്ക് അവസരം

തിരുവനന്തപുരം .പട്ടികജാതി- പട്ടികവർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ‘ഉന്നതി’ വഴി തെരഞ്ഞെടുക്കപ്പെടുന്ന 20 പട്ടികവിഭാഗ വിദ്യാർഥികൾക്ക് മലേഷ്യയിലെ അൽബുഖരി സർവ്വകലാശാലയിൽ നിന്ന് ഫുൾ സ്‌കോളർഷിപ്പ് ലഭിക്കും.ഉന്നതി സിഇഒ എൻ പ്രശാന്തുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് സ്‌കോളർഷിപ്പിന്റെ കാര്യത്തില്‍ ധാരണയായത്.നൊബേൽ ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസ് ചാൻസലറായ സർവ്വകലാശാലയാണ് അൽബുഖരി.

പിന്നാക്കമേഖലകളിൽ നിന്നുള്ള മികച്ച വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന അൽബുഖരി ഫൗണ്ടേഷൻ നിലവിൽ 1272 കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. അതിൽ 83 ശതമാനവും മറ്റു രാജ്യങ്ങളിൽനിന്ന് ഉള്ളവരാണ്.ഉന്നതി കേരള വഴി എത്തി, എഐയു സ്‌കോളർഷിപ്പ് കമ്മിറ്റി തെരഞ്ഞെടുക്കുന്നവർക്ക് ഒക്ടോബർ മാസത്തിൽ ഫുൾ സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിക്കും. വിമാനയാത്രാച്ചെലവ്, വിസ ചാർജുകൾ, അനുബന്ധ ഫീസുകൾ, വിദ്യാർഥി സുരക്ഷാ നിക്ഷേപം എന്നിവ ഉന്നതി വഹിക്കും

Advertisement