16-കാരിക്ക് പീഡനം; 19 പേര്‍ പ്രതികളായ കേസില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാവും അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാവും അറസ്റ്റില്‍. പത്തനംതിട്ട, പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.
കേസില്‍ 19 പേരെ പ്രതികളാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോക്സോ കേസില്‍ മൂന്നുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Advertisement