അതിക്രമിച്ചു കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല, കാന്തപുരം

കോഴിക്കോട്.അതിക്രമിച്ചു കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ലന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിംകൾ ആരാധാനാലയങ്ങൾ പണിതത്.
ആരാധനാ സ്വീകർക്കപ്പെടണമെങ്കിൽ അതു നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളിൽ നിന്നും മോചിക്കപ്പെട്ടതാകണമെന്ന് കാന്തപുരം പറഞ്ഞു.നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്ലിംകൾ ആരാധനാലയങ്ങൾ പണിതത്.അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും.മുസ്‌ലിംകളോടൊപ്പം നിന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവ
രോട് ഐക്യദാർഡ്യം പ്രഖ്യപിക്കുന്നതായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
പള്ളികൾ കുത്തി നോക്കി അതിൽ ബിംബങ്ങൾ ഉണ്ടോ ബിംബങ്ങളുടെ അടുത്ത് കൂടി പോയവരുടെ കാറ്റ് ഉണ്ടോ എന്ന് നോക്കി പൊളിക്കുകയാണ് .ഇതിൽ വികാരം കൊണ്ട് ഇവിടെ മുസ്ലീംങ്ങൾ കലാപം ഉണ്ടാക്കും എന്ന് ആരും കരുതണ്ട
ഞങ്ങൾ അങ്ങേ അറ്റം ക്ഷമയുള്ളവരാണ് എന്നാണ് പ്രധാന മന്ത്രിയോടും മറ്റ് മന്ത്രിമാരോടും പറയാൻ ഉള്ളത് എന്ന്
മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി കാന്തപുരം പറഞ്ഞു

Advertisement