സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങൾ , യുഡിഎഫ് നേതൃയോഗം നാളെ

തിരുവനന്തപുരം.സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം നാളെ ചേരും.മുസ്ലിംലീഗിന്റെ അധിക സീറ്റ് എന്നാവശ്യം യോഗം ചർച്ച ചെയും. ഇന്ന് തൃശൂരിൽ ചേരുന്ന കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് സമിതി യോഗത്തിലെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കോൺഗ്രസ്‌ ലീഗിനെ അറിയിക്കുക.എക്സാലോജിക്ക് വിഷയത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനു എതിരെയുള്ള തുടർ പ്രതിഷേധങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ലോക്സഭ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ ഒ അന്വേഷണത്തെ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് മുന്നണിയുടെ തീരുമാനം. പ്രാദേശിക തലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന ഉൾപ്പെടെ പരിഗണനയിലുണ്ട്.
സംഭാവന വാങ്ങിയവരുടെ പട്ടികയിൽ മുന്നണിയിലെ തന്നെ നേതാക്കളുടെ പേരുകൾ ഉള്ള സാഹചര്യത്തിൽ കരുതലോടെ ആകും യുഡിഎഫ് നീക്കം.

Advertisement