ഗവർണ്ണർക്ക് കേന്ദ്ര സേനയുടെ സുരക്ഷ ,ഉത്തരവ് സംസ്ഥാനത്തിന് കൈമാറി

തിരുവനന്തപുരം.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. സിആര്‍പിഎഫ് നെ ഉപയോഗിച്ച് Z+ സുരക്ഷ ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു. കൊല്ലം നിലമേലിൽ ഗോവർണ്ണർക്കെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടാടായ സംഭവ വികാസങ്ങളെ തുടർന്നാണ് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തിയത്.

കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൈമാറി. സിആര്‍പിഎഫ് നേതൃത്വത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കാൻ നാളെ രാജ്ഭവനിൽ അവലോകനയോഗം ചേരും. കേരള പൊലീസ്, സിആര്‍പിഎഫ്, രാജ്ഭവൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവർണ്ണർ റോഡിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസേനയുടെ സുരക്ഷ. സിആര്‍പിഎഫ് വന്നാലും പ്രതിഷേധിക്കും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത് ഗവർണറെ അക്രമിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.



ബംഗളൂരുവിൽ നിന്നുള്ള സിആര്‍പിഎഫ് ന്റെ 41 അംഗ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘമാണ് ഗവർണ്ണർക്ക് സുരക്ഷാ ഒരുക്കുന്നത്. ഗവർണ്ണർ രാജ്യത്ത് എവിടെ പോയാലും Z+ സുരക്ഷ ഒരുക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement