വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കന് ദാരുണാന്ത്യം

മലപ്പുറം. തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കന് ദാരുണാന്ത്യം.കുറ്റൂർ സ്വദേശി തിരുത്തുമ്മൽ അയ്യപ്പനാണ് (55) വെങ്ങാലൂരിൽ വെച്ച് ട്രയിൻ തട്ടി മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മുന്നിൽ അയ്യപ്പൻ അകപ്പെടുകയായിരുന്നു.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .

Advertisement