നിയമസഭയിൽ ഗവർണർ വായിച്ചതെന്ത്

തിരുവനന്തപുരം . നിയമസഭയിൽ ഗവർണർ വായിച്ചത് ഇതാണ്

നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ല

ജനാധിപത്യം മതനിരപേക്ഷത ഫെഡറലിസം സാമൂഹ്യനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യൻ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണ്

ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിർത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയാണ്

ഈ അന്തസത്തേക്ക് ശോഷണം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യത

വൈവിധ്യവും വർണ്ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗം എന്ന നിലയിൽ നാം ഒത്തൊരുമിച്ച് നമ്മുടെ പന്താവിലുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിക്കും

സമഗ്രമായ വളർച്ചയുടെയും ഉത്തരവാദിത്വമുള്ള പ്രതിരോധശേഷിയുടെയും വർണ്ണക്കമ്പളം നെയ്തെടുക്കും

Advertisement