സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം.ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാർ പട്ടികയിലുണ്ട്. മരണപ്പെട്ടവർ, സ്ഥലത്തില്ലാത്തവർ, ഇരട്ടിപ്പ് ഉൾപ്പടെ വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 3.75 ലക്ഷം പേരെ ഒഴിവാക്കി. ആകെ വോട്ടർമാർ – 2,70,99,326… 1,39,96,729 സ്ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരും 309 ഭിന്നലിംഗ വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നു.

കൂടുതൽ വോട്ടർമാരുള്ള ജില്ല – മലപ്പുറമാണ് 32,79, 172 വോട്ടർമാർ. വോട്ടർമാർ കുറവുള്ള ജില്ല വയനാടും, 6,21,880 വോട്ടർമാർ.88,223 പ്രവാസി വോട്ടർമാരും സംസ്ഥാനത്തുണ്ട്.സംസ്ഥാനത്ത് ആകെ  25,177 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തെരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ഐഎഎസ് പറഞ്ഞു…

Advertisement