കേരളത്തിൽ നിന്ന് ‌‌രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും

Advertisement

അയോദ്ധ്യ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ‌‌രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഉപഹാരമായി ഓണവില്ല് സമർപ്പിക്കുന്നത്.
‌ഇന്ന് വൈകുന്നേരം 5.30-ന് ക്ഷേത്രത്തിലെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ, തുളസി ഭാസ്‌കരൻ, എക്സിക്യുട്ടീവ് ഓഫീസർ ബി. മഹേഷ് എന്നിവർ ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റിന്റെ കേരളത്തിലെ ചുമതലയുള്ളവർക്ക് ഓണവില്ല് കൈമാറും.
ഓണവില്ല് പിന്നീട് ആയിരങ്ങളുടെ നാമ ജപത്തോടെ നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. 21-ന്‌ ഓണവില്ല് വിമാന മാർ​ഗം അയോദ്ധ്യയിലെത്തിക്കും. ഇന്ന് രാവിലെ മുതൽ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Advertisement