എം ടി പറഞ്ഞതിനെ രാഷ്ട്രീയ വിവാദം ആക്കാതെ അതിന്റെ മർമ്മം മനസിലാക്കാൻ തയ്യാറാകണമെന്ന് പി എസ് ശ്രീധരൻ പിള്ള

കോഴിക്കോട് . എം ടി പറഞ്ഞതിനെ രാഷ്ട്രീയ വിവാദം ആക്കാതെ അതിന്റെ മർമ്മം മനസിലാക്കാൻ തയ്യാറാകണമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. സാഹിത്യകാരൻമാരുടെ രാഷ്ട്രിയ വിമർശനം
നല്ല പ്രവണത ആണെന്നും അദ്ദേഹം പറഞ്ഞു മലയാളത്തിന്റെ പുണ്യമായ എംടി പറഞ്ഞതിനെ ആ ഗൗരവത്തിലെടുക്കണം എം ടി യുടെ വിമർശനം ഉയർത്തിയ വിവാദങ്ങളെ എഴുത്തുകാരൻ കുടിയായ ഗോവ ഗവർണർ കാണുന്നത് വത്യസ്ത തലത്തിലാണ്. എം ടി യുടേത് നല്ല തുടക്കം. നിലച്ചു പോയ സാഹിത്യകാരൻമാരുടെ രാഷ്ട്രീയ വിമർശനത്തിനു എം ടി വീണ്ടുംതുടക്കം ഇട്ടത് നല്ല കാര്യമാണ്. ഇതിനെ രാഷ്ട്രീയമായി തർക്കം ആക്കാതെ പരിശോധിക്കൻ എല്ലാവരും തയ്യാറാകണം.
വിമർശനം ദിശാ ബോധം നൽകാൻ സാധിക്കും. അപകടകരമായ സാഹചര്യം കണ്ടപ്പോൾ പ്രതികരിച്ചതാണ് എം ടി ,
സുകുമാർ അഴിക്കോടിന് ശേഷം ഇത്തരം വിമർശനം ഉണ്ടായിട്ടില്ല എന്നും ശ്രീധരൻ പിള്ള പറഞ്ഞു.


.

Advertisement