തിരുവാഭരണവുമായി സംഘം പന്തളം കൊട്ടാരത്തിൽ നിന്ന് തിരിച്ചു

പത്തനംതിട്ട.മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി സംഘം പന്തളം കൊട്ടാരത്തിൽ നിന്ന് തിരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പന്തളം കൊട്ടാരത്തിൽ ഘോഷയാത്രയായി തിരുവാഭരണം പുറപ്പെട്ടത്. ദേവസ്വം ബോർഡ് പ്രസിഡൻറ് വിഎസ് പ്രശാന്ത്, റാന്നി എംഎൽഎ പ്രമോദ് നാരായണൻ തുടങ്ങിയവർ ചടങ്ങിൽ എത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ദർശനത്തിന് വെച്ച ശേഷം വൈകിട്ട് 9 മണിയോടെ അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ ഘോഷയാത്ര ഇന് അവസാനിക്കും. നാളെ ളാഹയിൽ ആയിരിക്കും സമാപനം . 15 ന് രാവിലെ കാനന പാതയിൽ പ്രവേശിച്ച് വൈകിട്ട് ദീപാരാധനയ്ക്ക് മുൻപ് പാണ്ടിത്താവളം വഴി തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തും

Advertisement