നടി ശോഭനയ്ക്കെതിരെ തെറിവിളിയുമായി സൈബര്‍ സഖാക്കള്‍

തിരുവനന്തപുരം: പ്രധാനമന്ത്രി മോദി പങ്കെടുത്ത സ്ത്രീശക്തിസംഗമത്തില്‍ പങ്കെടുത്തതിന് നടി ശോഭനയ്ക്കെതിരെ തെറിവിളിയുമായി സൈബര്‍ സഖാക്കള്‍.

ശോഭനയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നു വരെ സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നുണ്ട്.

ഇടത്പക്ഷക്കാരായ ശാരദക്കുട്ടി, സഖാവ് പ്രേംകുമാര്‍, ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നും വിരമിച്ച പഴയ നക്‌സലൈറ്റ് മാധവന്‍കുട്ടി, റോഷന്‍ രവീന്ദ്രന്‍ എന്നിവരെല്ലാം നടി ശോഭനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പങ്കെടുത്ത പരിപാടിയില്‍ ശോഭന മോദിയെ പുകഴ്ത്തി പ്രസംഗിച്ചതാണ് സഖാക്കളെ രോഷാകുലരാക്കിയിരിക്കുന്നത്.

വനിതാ സംവരണബില്‍ അവതരിപ്പിച്ച പ്രധാനമന്ത്രി മോദിയെ ശോഭന തന്റെ പ്രസംഗത്തില്‍ പുകഴ്ത്തിയിരുന്നു. നേരത്തെ നവകേരളാസദസ്സിലും ശോഭന പങ്കെടുത്തതിനാല്‍ ശോഭന സഖാവാണെന്ന് കരുതിയിരിക്കുന്നതിനിടയില്‍ സഖാക്കളെ ഞെട്ടിച്ചുകൊണ്ട് നടി ശോഭന ബിജെപി പരിപാടിയില്‍ പങ്കെടുത്തതാണ് സൈബര്‍ സഖാക്കളെ രോഷം കൊള്ളിച്ചിരിക്കുന്നത്.

Advertisement