ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് സുരേഷ് ഗോപിക്കായി ചുവരെഴുത്ത്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തൃശൂരില്‍ ബിജെപി നേതാവ് സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില്‍ എത്താനിരിക്കെയാണ് ഈ ചുവരെഴുത്ത് എന്നതും ശ്രദ്ധേയമാണ്. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പീടികപ്പറമ്പില്‍ ചുവരെഴുത്തുള്ളത്. ഇതോടെ ഇത്തവണയും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയാണെന്നും ചുവരെഴുത്തിലുണ്ട്.

Advertisement