പുതുവര്‍ഷത്തില്‍ പോലീസിന്റെ ഓഫര്‍….

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു. പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താല്‍ കേരള പൊലീസ് പ്രത്യേക ഓഫര്‍ നല്‍കുന്നതാണെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ച സന്ദേശമാണ് വൈറലായിരിക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനം, നിയമലംഘകര്‍ക്ക് പ്രത്യേക പരിഗണന എന്നിങ്ങനെയാണ് പോസ്റ്റിലുള്ളത്. നിങ്ങളുടെ പുതുവര്‍ഷ ആഘോഷത്തില്‍ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി വന്നാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് ഞങ്ങളെ ക്ഷണിക്കാം എന്നും പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പുതുവത്സരത്തോടനുബന്ധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Advertisement