രണ്ട് മക്കളുമായി ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ എത്തിയ യുവതിയെ കാസര്‍കോട്ടെ പൊലീസ് രക്ഷപ്പെടുത്തിയതെങ്ങനെ,എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇങ്ങനെ പ്രവര്‍ത്തിച്ചെങ്കില്‍

കാസർഗോഡ്. നീലേശ്വരത്ത് രണ്ട് മക്കളുമായി ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ എത്തിയ യുവതിയെ രക്ഷപ്പെടുത്തി പൊലീസ്.. സ്റ്റേഷനിലേക്കുവന്ന ഫോൺ കോളിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നായിരുന്നു പൊലീസിന്റെ സമയോചിതമായ ഇടപെടൽ. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് മാതാവിനെയും കുട്ടികളെയും രക്ഷിച്ചത്.

Site Icon

പൊലീസിന്‍റെ ഇടപെടല്‍ എത്ര മാതൃകാപരമെന്ന് വെളിവാക്കുന്ന സംഭവമിങ്ങനെ
വീട്ടില്‍ നിന്നിറങ്ങിപ്പോയ യുവതിയുടെ മാതാവാണ് ആദ്യം പൊലീസില്‍ വിവരമറിയിച്ചത്. പിന്നാലെ പൊലീസ് തെരച്ചില്‍ ഊര്‍ജിതമായി ആരംഭിച്ചു. അന്വേഷണത്തില്‍ യുവതിയും മക്കളും സഞ്ചരിച്ച ഓട്ടോക്കാരനുമായി ബന്ധപ്പെട്ടു. റെയില്‍വേ ട്രാക്കിനടുത്താണ് ഇവരെ ഇറക്കിവിട്ടതെന്ന് ഓട്ടോ ഡ്രൈവറില്‍ നിന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തി വിവരമറിയിച്ച പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചു.

ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുകയായിരുന്ന യുവതിയെയും മക്കളെയും കണ്ടെത്തി പൊലീസ് രക്ഷപെടുത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് യുവതി മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പൊലീസ് കൗണ്‍സിലിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Advertisement