ശബരിമലയില്‍ തിരക്ക് തുടരുന്നു,ഇന്നലെ മാത്രം 97,286 പേർ പതിനെട്ടാം പടി ചവിട്ടി

Advertisement

ശബരിമല. ഭക്തജനത്തിരക്ക് തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1,93,634 പേരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. ഇന്നലെ മാത്രം 97,286 പേർ പതിനെട്ടാം പടി ചവിട്ടി. അവധി ദിനങ്ങൾ ആയതിനാൽ തിരക്ക് മുന്നിൽകണ്ടുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലിൽ നിന്നും ഘട്ടം ഘട്ടമായാണ് ആളുകളെ കടത്തിവിടുന്നത്. അവധിക്കാലമായതോടെ കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ട്. ആറന്മുളയിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും. ബുധനാഴ്ചയാണ് മണ്ഡലമഹോത്സവത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ.

Advertisement