നവകേരള സദസ്സ് തലസ്ഥാനത്ത് എത്തിയതോടെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

Advertisement

തിരുവനന്തപുരം.നവകേരള സദസ്സ് തലസ്ഥാനത്ത് എത്തിയതോടെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും. ആറ്റിങ്ങലിലും വെഞ്ഞാറമൂട്ടിലും നെടുമങ്ങാട്ടും പ്രവർത്തകർ പ്രതിഷേധിച്ചു. നെടുമങ്ങാട് നവ കേരള സദസ്സ് നടക്കുന്ന വേദിക്ക് സമീപം കോൺഗ്രസും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി. നവകേരള സദസിൽ കോൺഗ്രസ്-ലീഗ് നേതാക്കൾ ഒറ്റ തിരിഞ്ഞ് പങ്കെടുക്കുന്നത് കാര്യമാക്കേണ്ടെന്ന് രമേശ്‌ ചെന്നിത്തല. നവകേരള സദസ്സിനോട് പ്രതിപക്ഷത്തിനു അസഹിഷ്ണുത എന്തിനെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സ് തലസ്ഥാനത്തേക്ക് കടന്നതോടെയാണ് കോൺഗ്രസ് പ്രതിഷേധം കടിപ്പിച്ചത്. ആറ്റിങ്ങലും തോന്ന യ്ക്കലും നവകേരള സദസ്സിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചു. തോന്നയ്ക്കലിൽ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയതിനെതിരെ മംഗലാപുരത്ത് റോഡ് ഉപരോധിച്ചു. വെഞ്ഞാറമൂട്ടിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് കരിങ്കോടി കാണിച്ചു. നെടുമങ്ങാട് പ്രതിഷേധിക്കാൻ എത്തിയ കോൺഗ്രസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി

ആറ്റിങ്ങലിൽ നടന്ന പ്രഭാത യോഗത്തിലാണ്
നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം എസ് ബിനുവും,മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ആർ. നൗഷാദും പങ്കെടുത്തത്. ഒറ്റ തിരിഞ്ഞു ആരെങ്കിലും നവകേരള സദസിൽ പങ്കെടുക്കുന്നത് കാര്യമാക്കേണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടികാണിച്ച് എം.എസ്. ബിനുവിനെ DCC പ്രസിഡന്റ് സസ്പെന്റ് ചെയ്തു.നവകേരള യാത്ര വരുമ്പോൾ അസഹിഷ്ണുത എന്തിനെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം.

അതേസമയം നാളെയും പരിപാടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം

Advertisement